
ജനീവ : ബലാത്സംഗ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെയും ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്റെയും പിന്തുണതേടി ഐക്യരാഷ്ട്ര സഭയുടെ ട്വീറ്റ്. 'യു.എന്‍ വാട്ടര്‍' എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ലോക ശൗചാലയത്തിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളില്‍ പങ്കാളികളാകണമെന്ന് അഭര്ത്ഥിച്ചുള്ള ട്വീറ്റ് എത്തിയിരിക്കുന്നത്.
അതേസമയം, ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന റാം റഹീമിന്റെ പിന്തുണ ആവശ്യപ്പെട്ട് യു.എന്നിനെ ട്രോളി നിരവധി യൂസര്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്.






