
മുംബൈ: എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിന് ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ് പിന്‍വലിക്കുന്നു. ഇനി മുതല്‍ ഒരു വര്‍ഷം മുമ്പ് എങ്കിലും ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ പണം നല്‍കേണ്ട ആവശ്യമില്ല.
ലയനത്തിന് പിന്നാലെ എസ്ബിഐ സര്‍വ്വീസ് ചാര്‍ജുകള്‍ വര്‍തോതില്‍ വര്‍ധിപ്പിക്കുകയും അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് ഉയര്‍ത്തുകയും ചെയ്തു. ബാലന്‍സ് അക്കൗണ്ടുകളില്‍ സൂക്ഷിച്ചില്ലെങ്കെില് വലിയ തുക പിഴ ഇടാക്കുകയും ചെയ്തിരുന്നു.
ഇതറിഞ്ഞ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്തിയവരില്‍ നിന്നും എസ്ബിഐ പണം ഈടാക്കിയിരുന്നു. 500 രൂപയും ജിഎസ്ടിയുമാണ് ക്ലോസ് ചെയ്യുന്നവരില്‍ നിന്ന് ബാങ്ക് ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ഒരു വര്‍ഷത്തിന് മുമ്പ് ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ സൗജന്യമായി ക്ലോസ് ചെയ്യാവുന്നതാണ്.
