വൈറലായ ജിമ്മിക്കി കമ്മല്‍ പാട്ടിന് ചുവടു വച്ച് കന്യാസ്ത്രീകളും. ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കന്യാസ്ത്രീകള്‍ ചുവടു വയ്ക്കുന്ന പതിപ്പ് പുറത്തിറങ്ങിയത്. പാട്ടിന്റെ ആവേശം ഒട്ടും ചോരാതെയാണ് കന്യാസ്ത്രീകളുടെ നൃത്തം.
എറണാകുളത്തെ ഒരു സ്വകാര്യ കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ജിമ്മിക്കി കമ്മലിന് ചുവടുവച്ചതോടെയാണ് പാട്ട് വൈറലായത്. ഇതോടെ പാട്ടിന്റെ പ്രശസ്തി സംസ്ഥാന, രാജ്യാന്തര അതിര്‍ത്തികള്‍ കടന്നു പോയി. കഴിഞ്ഞ ദിവസം റഷ്യന്‍ യുവതികള്‍ ജിമ്മിക്കി കമ്മലിന് ചുവടു വയ്ക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.
മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനമാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പാട്ട് അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചു.






