ബിജോയ് നമ്പ്യാരും- ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിച്ച സോളോ മികച്ച പരീക്ഷണ ചിത്രം എന്ന ഖ്യാതിയോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ കഴുത്തില്‍ കത്തിവെച്ച് വ്യാജന്മാര്. തീയറ്ററില്‍ നിന്ന് പകര്‍ത്തിയ പ്രിന്റാണ് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നത്. 'ഒടിയന് മാണിക്യന് ലാലേട്ടന്' എന്ന പേജില്‍ നിന്നാണ് ചിത്രം അപ് ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ ആരാധകരും സിനിമാ പ്രേമികളും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഇത്തരം മോശം പ്രവര്‍ത്തിയുണ്ടാകുന്നത്.
ആന്തോളജി വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പക്ഷേ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രം വ്യത്യസ്തത നിറഞ്ഞതാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. മലയാളം ഇന്നേ വരെ കണ്ട പരീക്ഷണ ചിത്രങ്ങളില്‍ മുന്നിലാണ് സോളോ എന്ന് സിനിമാ പ്രേമികള്‍ അംഗീകരിച്ച് കഴിഞ്ഞു. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. മലയാളം, തമിഴ് ഭാഷകളിലായി എത്തിയ ചിത്രം തമിഴ്നാട്ടില്‍ തീയറ്റര്‍ പ്രശ്നം കാരണം കൃത്യമായ റിലീസിങ് നടന്നിട്ടില്ല.

പരമ ശിവനെ മുന്‍ നിര്‍ത്തി പ്രപഞ്ചത്തിലെ നാല് വ്യത്യസ്ത ഭൂതങ്ങളെ പ്രണയത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം. വേള്‍ഡ് ഓഫ് ശിവ, രുദ്ര, ത്രിലോക്, ശേഖര്‍ എന്നിങ്ങനെയാണ് നാലു സിനിമകള്‍. മനോജ് കെ ജയന്, രഞ്ജി പണിക്കര്‍, നാസര്‍, സുഹാസിനി, ആന്‍ അഗസ്റ്റിന്, സൗബിന്, നേഹാ ശര്‍മ്മ, ധന്‍സിക തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിനുള്ളത്.

Comments