
നിസാനും ഡാറ്റ്സണ്‍ ഇന്ത്യയും ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ബിഗെസ്റ്റ് ദിവാലി കാര്‍ണിവലുമായി എത്തിയിരിക്കുകയാണ്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന നോണ്‍ സ്റ്റോപ്പ് കാര്‍ണിവലില്‍ നിരവധി ഓഫറുകളാണ് കാര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കമ്പനി ഒരുക്കിയിരിക്കുന്നത്. നിസാന്റെയോ ഡാറ്റ്സണിന്റെയോ കാര്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്, എക്സ്ചേഞ്ച് ബോണസ്, കുറഞ്ഞ നിരക്കിലുള്ള ഫിനാന്‍സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. നിസാന്റെയും ഡാറ്റ്സണ്‍ ഇന്ത്യയുടെയും എല്ലാ ഡീലര്‍മാരും അവധിയില്ലാതെ ഒക്ടോബര്‍ ഏഴ് മുതല്‍ പത്ത് വരെ 100 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കും.
ഈ കാര്‍ണിവല്‍ കാര്‍ വാങ്ങാന്‍ താല്പര്യമുള്ളവര്ക്ക് ഏറെ അനുയോജ്യമായ സമയമാണെന്ന് നിസാന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് തലവന്‍ ജെറോം സൈഗോട്ട് പറഞ്ഞു. എക്സ്ചേഞ്ച് ബോണസ്, സൗജന്യ ഇന്‍ഷുറന്‍സ്, കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവയടക്കം 50,000 രൂപ വരെയാണ് ടെറാനോയ്ക്ക് നിസാന്‍ ഓഫര്‍ നല്കന്നത്. സണ്ണിക്ക് 30,000 രൂപയും മൈക്രയ്ക്കും മൈക്രാ ആക്ടിവിനും 20,000 രൂപയുമാണ് ഓഫര്‍ നല്‍കുന്നത്. ഡാറ്റ്സണാകട്ടെ ഗോ, ഗോ പ്ലസ്, റെഡി ഗോ (800 സിസി) റെഡി ഗോ 1.0 ലീറ്റര്‍ എന്നിവയ്ക്ക് സൗജന്യ ഇന്‍ഷുറന്‍സും എക്സ്ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഓഫറും അടക്കം 15,000 രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കുക. കൂടാതെ, നിസാന്‍ ഫിനാന്‍സും ഡാറ്റ്സണ്‍ ഫിനാന്‍സും 7.99 ശതമാനം പലിശ നിരക്കില്‍ വാഹന വായ്പയും നല്‍കുന്നുണ്ട്.






