
കോട്ടയം: മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന് എം.എം. സനകന്‍(56) മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു.
രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറിയതിനുശേഷം പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതാകുകയും. തുടര്‍ന്ന് ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയില്‍ വഴിയരുകില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ സനകനെ കണ്ടെത്തുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.






