
ബോക്സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുകയാണ് രാമലീല. ഏറെ പ്രതിസന്ധികള്‍ക്കും പ്രതിഷേധങ്ങള്ക്കുമിടയിലെത്തിയ ചിത്രത്തെ തകര്‍ക്കാന്‍ അവയ്ക്കൊന്നുമായില്ലയെന്നതിന് തെളിവായി ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുറത്തു വരുന്നു. സെപ്റ്റംബര്‍ 28-ാം തിയതി തീയറ്ററിലെത്തിയ ചിത്രം 50 കോടി €ബ്ബിലേയ്ക്കെത്തുകയാണ്. അണിയറ പ്രവര്‍ത്തകരെപ്പോലും അമ്പരിപ്പിക്കുന്ന വിജയമാണ് ഇത്.
14 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച രാമലീല സംസ്ഥാനത്തെ തീയറ്ററുകള്‍ക്കു പുറമേ രാജ്യത്തിന് പുറത്തുള്ള തീയറ്ററുകളില്‍ നിന്നും നേടിയ ഇന്ഷ്യല് കളക്ഷന്‍ പ്രകാരം ഏറ്റവും കുറഞ്ഞത് അമ്പതു കോടി നേടുമെന്ന് ഉറപ്പാക്കി കഴിഞ്ഞു. ഇതോടെ പ്രതിസന്ധി ഘട്ടത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ച നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം സംവിധായകന് അരുണ്‍ ഗോപി എന്നിവരാണ് താരങ്ങളാകുന്നത്.
ആദ്യ പ്രദര്‍ശനത്തോടെ പ്രതിഷേധങ്ങള്‍ ഇല്ലാതാകുമെന്ന് അറിയാമായിരുന്നുവെന്ന് ടോമിച്ചന് മുളകുപാടം പ്രതികരിച്ചു. നല്ല പടമാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുക തന്നെ ചെയ്യും. സമീപകാലത്ത് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണിത്.






