ചെറുപ്പം മുതല്‍ എല്ലാ കാര്യങ്ങളിലും ശ്രദ്ധയും പ്രശംസയും കിട്ടുന്നത് ബാഹുബലിക്ക് മാത്രം, തുല്യ വീരനായിരുന്നിട്ടും തന്നെ അംഗീകരിക്കാത്തതോടെ പല്‍വാല്‍ ദേവന് ദേഷ്യം വന്നത് സ്വാഭാവികം. ഇപ്പോള്‍ തന്റെ സിംഹാസനത്തില്‍ കയറിയിരിക്കുന്ന ബാഹുബലിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാക്ഷാല്‍ പല്വാല്ദേവന് റാണാ ദഗ്ഗുബാട്ടി.
സിനിമയില്‍ ശത്രുക്കളാണെങ്കിലും ജീവിതത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. റാണ തന്റെ സഹോദരനാണെന്ന് പല വേദികളിലും പ്രഭാസ് പറഞ്ഞിട്ടുണ്ട്. രണ്ടു പേരുടെയും ഏറ്റവും ആഹ്ളാദകരമായ നിമിഷമാണ് റാണ പങ്കുവെച്ചിരിക്കുന്നതും.

ട്വിറ്ററിലൂടെയാണ് റാണ ചിത്രം പുറത്തു വിട്ടത്. 'എല്ലാ മണ്ടത്തരങ്ങളും ഞങ്ങളേറെ ആസ്വദിച്ചിരുന്നു. ബാഹുബലിയുടെ ഓരോ ദിവസവും മറക്കാനാവാത്തതാണ്, മഹിഷ്മതിയുടെ ആ സിംഹാസനം ഏറെ മിസ് ചെയ്യുന്നു' എന്ന് റാണ കുറിച്ചു. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പടനായകന് രാജ സിംഹാസനത്തില്‍ കയറിയിരുന്നാല്‍ പിന്നെ രാജാവിന് ദേഷ്യം വരില്ലേ എന്നാണ് ആരാധകരുടെ കമന്റ്.

Comments