
ബീജിങ്: 3800 അടി ഉയരത്തിലുള്ള ചില്ലുപാലം, താഴേക്ക് നോക്കിയാല്‍ കണ്ണേത്താദൂരത്തോളം വലിയ താഴ്ച്ച. ഇതിന് മുകളീലൂടെ നടക്കുവാന്‍ തന്നെ വേണം ഒരു ധൈര്യം. അപ്പോള്‍, നടക്കുന്നതിനിടയില്‍ ഈ ചില്ലു നടപ്പാത പൊട്ടുന്നത് കാണേണ്ടി വന്നാലോ ? ഹൃദയാഘാതം വന്നില്ലെങ്കില്‍ ഭാഗ്യമെന്ന് പറയാം. ചൈനയിലെ ഹുബെയിലാണ് ഇത്തരത്തില്‍ ചില്ലുപാലമുള്ളത്.
872 നീളമുള്ള ചില്ലുപാലത്തിന്റെ മുകളിലൂടെ 6.6 അടി വീതിയില്‍ സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് നടക്കാം. നടക്കുന്നതിനിടെ താഴെനിന്നും ചില്ലുകള്‍ പൊട്ടുന്നതിന്റെ ശബ്ദം കേള്‍ക്കും അത് കേട്ട് താഴേക്ക് നോക്കിയാല്‍ കാണുന്നതോ വിള്ളല്‍ വീണ ചില്ലുപാലവും മനക്കട്ടിയുള്ളവര്‍ മാത്രമേ ഇതിന് മുതിരാവു.






