
മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം അത്ര ഹിറ്റായില്ലെങ്കിലും ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗാനത്തിന് വിവിധ പതിപ്പുകളും പുറത്തിറങ്ങി. എല്ലാ പതിപ്പുകളും യൂടൂബില്‍ തരംഗമായി മാറി. മൂന്ന് കോടിയിലധികം കാഴ്ചക്കാരെ നേടി ഈ ഗാനം യൂടൂബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട മലയാള ഗാനമായി മാറിയത് കഴിഞ്ഞ ദിവസമാണ്. മൂന്ന് കോടി ആറ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം ജിമ്മിക്കി കമ്മല്‍ ഗാനം യൂടൂബലില് കണ്ടത്.
ബിബിസിവരെ ഏറ്റെടുത്ത പാട്ടിനൊപ്പം കേട്ടവര്‍ ആരും തന്നെ നൃത്തം വെക്കാതെ ഇരുന്നിട്ടില്ല. ഇതിനിടെയാണ് സാക്ഷാല്‍ ഉലകനായകന് കമല്‍ഹാസനും പാട്ടിനൊത്ത് ചുവടുവെച്ചത്. ബിഗ്ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിലാണ് കമല്‍ ഹാസന് മത്സരാര്‍ത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മലിന് ചുവടുവെച്ചത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
മമ്മൂട്ടി ചിത്രം ഭാസ്കര്‍ ദ റാസ്കലിലെ ഐ ലൗവ് യു മമ്മി എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് ജിമ്മിക്കി കമ്മല്‍ കഴിഞ്ഞ ദിവസം പിന്നിലാക്കിയിരുന്നു. മൂന്ന് കോടി നാല് ലക്ഷം ആളുകളാണ് ഈ ഗാനം ഇതുവരെ കണ്ടത്. ബേബി അനിഘയും നയന്‍താരയുമാണ് ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
നിരവധി പതിപ്പുകള്‍ ജിമ്മിക്കി കമ്മല്‍ ഗാനത്തിന് പുറത്തിറങ്ങിയിട്ടും മൂന്ന് ലക്ഷത്തിലെത്താന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം. ഈ വര്‍ഷം ഓഗസ്റ്റില്‍ പബ്ലിഷ് ചെയ്ത ഗാനം 48 ദിവസം കൊണ്ടാണ് മൂന്ന് കോടി പിന്നിട്ടത്. ജിമ്മിക്കി കമ്മല്‍ എന്ന ഈ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്ത് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.






