
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് ശിപാര്‍ശ പ്രകാരം സംസ്ഥാനത്തെ പോലീസ്, ജയില്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയമിച്ചു. ഹൈക്കോടതി റിട്ട.ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന് നായര്‍, മുന്‍ ചീഫ് സെക്രട്ടറി നിലാഗംഗാധരന് ഐഎഎസ്, മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.
പോലീസ് സ്റ്റേഷനുകളില്‍ നിന്നും ജയിലുകളില്‍ നിന്നും കോടതിയിലേക്ക് പ്രതികളെ കൊണ്ടുപോകുമ്പോള്‍ പോലീസ് വേണ്ടത്ര സുരക്ഷാ പാലിക്കുന്നില്ലെന്നും സോളാര്‍ കമ്മീഷന് ശിപാര്‍ശ ചെയ്തിരുന്നു. പോലീസ് അസോസിയേഷന് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും കമ്മീഷന് ശിപാര്‍ശ നല്‍കും.






