ചലച്ചിത്രതാരം സൗബിന് ഷാഹിര്‍ ഒരുക്കിയ പറവയുടെ ഹാങ്ങോവറിലാണ് മലയാളികള്‍. ഇച്ചാപ്പീടെയും ഹസീബിന്റെയും കുസൃതികളും നൊമ്പരങ്ങളും കൊച്ചിക്കാരെപ്പോലെ തന്നെ എല്ലാ മലയാളികളേയും പിടിച്ചിരുത്തിയിരുന്നു.
ചിത്രത്തിലെ താരങ്ങളായ കുട്ടികളുടെ മറ്റൊരു കുസൃതിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളുടെ പ്രധാന സംസാരവിഷയം. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് എങ്ങിനെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് കാണിക്കുന്ന വീഡിയോയാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
മട്ടാഞ്ചേരിയുടെ തെരുവുകളില്‍ സൈക്കിളില്‍ നടന്ന് ഇച്ചാപ്പിയും ഹസീബും തന്നെയാണ് ടൈറ്റില്‍ കാര്‍ഡിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.






