വീരന് പാപ്പന്.. ഷാജി പാപ്പന് .. മലയാളിയുടെ മുത്തായി മാറിയ, സ്വത്തായി മാറിയ കഥാപാത്രമാണ് ഷാജി പാപ്പന്. ഷാജി പാപ്പനേയും സംഘത്തേയും ചുറ്റിച്ച പിങ്കി എന്ന ആടും താരമായിരുന്നു.
രണ്ടു വര്‍ഷത്തിനുശേഷം സംവിധായകന് മിഥുന് മാനുവലും കൂട്ടരും വീണ്ടും ഷാജി പാപ്പനെ തിരിച്ചെത്തിക്കുകയാണ്. നായികയുടെ മുഖം മറച്ച ചിത്രം പുറത്തെത്തി കഴിഞ്ഞു. പിങ്കിയെ കണ്ട് മറന്നിട്ടില്ല എന്ന അഹങ്കാരം വേണ്ട, പിങ്കി പഴയ പിങ്കി അല്ല, പിങ്കി വളര്‍ന്നു. ചെവികൊണ്ട് മുഖം മറച്ച പിങ്കിയുടെ ലേറ്റസ്റ്റ് ചിത്രം സംവിധായകന് മിഥുന് പുറത്തു വിട്ടു.

ഫെയ്സ്ബുക്കിലാണ് ചിത്രം പുറത്തുവിട്ടത്. ആറു കുട്ടികളുടെ അമ്മ കൂടിയായ പിങ്കിക്ക് രണ്ടാം ഭാഗത്തില്‍ വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും.

Comments