
ഈ വര്‍ഷമാണ് മൊബൈല്‍ ഫോണുകളില്‍ മികച്ച സാന്നിധ്യമായ നോക്കിയ വീണ്ടും ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും പുറത്തിറക്കിയത്. ഓറിയോ അപ്ഡേറ്റില്‍ നിന്നും പുത്തന്‍ മാറ്റങ്ങളുമായി ആന്‍ഡ്രോയിഡ് 7.1.2 അപ്ഡേറ്റുമായാണ് നോക്കിയ 6 എത്തിയിരിക്കുന്നത്.
ഒഎസ് അപ്ഡേറ്റ് 7.1.2, മികച്ച സിസ്റ്റം സ്റ്റെബിലിറ്റി, അപ്ഡേറ്റ് ഗുഗിള്‍ സെക്യൂരിറ്റി പാച്ച് 201710,മെച്ചപ്പെട്ട ഇന്റര്‍ഫേസ് എന്നിവയാണ് ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്ഡേറ്റ് ലഭിച്ച നോക്കിയ 6ന്റെ സവിശേഷത.
ഉപയോക്താക്കള്‍ക്ക് സെല്ലുലാര്‍ മൊബൈല്‍ നെറ്റ്വര്‍ക്കിലുടെ ഈ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
14,999 രൂപയാണ് നോക്കിയേ 6 ന്റെ വില. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയില്‍ കോണിങ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണമുണ്ടാവും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 എസ്ഓസി ചിപ്സെറ്റും 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്. 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. 3000 mAhന്റേതാണ് ബാറ്ററി. മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടാംപേഡ് ബ്ലൂ, നിറങ്ങളിലല് ഫോണ്‍ ലഭ്യമാണ്. 4ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ, എന്‍എഫ്സി, മൈക്രോ യുഎസ്ബി, 3.5 മി. ഓഡിയോ ജാക്ക് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ആക്സിലറോ മീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോ സ്കോപ്, മാഗ്നെറ്റോ മീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഫോണിനുണ്ടാവും.






