
നോക്കിയ 8ന്റെ 6ജിബി റാം വരിയന്റ ഫിന്‍ലാന്റില്‍ വില്പന ആരംഭിചു. കൂടാതെ ഈ ഫോണിന്റെ മോഡല്‍ ഡിഎന്‍എയിലും വെര്ക്കോക്കാവാപ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. 49,852 രൂപയണ് ഫോണിന്റെ വില. കരാര്‍ അടിസ്ഥാനത്തില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ റീട്ടെയിലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ഗഡുക്കളായും പ്ലാനുകള്‍ തിരഞ്ഞെടുക്കാം. ഒക്ടോബര്‍ 19നകം തന്നെ സ്മാര്‍ട്ട്ഫോണ്‍ ഷിപ്പിങ്ങ് ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
നോക്കിയ 8 ന് സ്ക്രീന്‍ റസൊല്യൂഷന്‍ 1440X2560 പിക്സല്‍, എന്നിവയോടൊപ്പം ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. സ്നാപ്ഡ്രാഗണ്‍ 835SoC 4ജിബി/ 6ജിബി റാം എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ കൂട്ടാം. നോക്കിയ 8ന് 13എംപി ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ റിയര്‍ ക്യാമറയില്‍ OIS, PDAF, IR റെയിഞ്ച് ഫൈന്‍ഡര്‍, f/2.0 അപ്പര്‍ച്ചറും ഉണ്ട്. 13എംപി സെല്‍ഫി ക്യാമറ എത്തിയിരിക്കുന്നത് PDFA, f/2.0 അപ്പര്‍ച്ചറും ഡിസ്പ്ലേ ഫ്ളാഷുമായാണ്.
3090എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. നോക്കിയ 8 ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിക്കുമെന്നും കമ്പനി ഉറപ്പു നല്കുന്നു. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി 3.1 ടൈപ്പ് സി, 3.5എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.






