Authored by Web Desk | Last updated: 14 Oct 2017, 6:13 PM | 1 min read
ഇന്ത്യയില്‍ ടൊയോട്ട എത്തിയോസിന് പകരം പുതിയ യരിസ് ഏറ്റിവ് സെഡാനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ടൊയോട്ട എത്തിയോസിന്റെ രണ്ടാം തലമുറയെ അവതരിപ്പിക്കില്ലെന്നും, 2020 ഓടെ എത്തിയോസിനെ വിപണിയില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
കോമ്പാക്ട് സെഡാന് ശ്രേണിയില്‍ പുതുമ കൊണ്ടു വരാനുള്ള ടൊയോട്ടയുടെ ശ്രമമാണ് പുതിയ യാരിസ് ഏറ്റിവ്. നിലവില്‍ ഇടത്തരം സെഡാന് ശ്രേണിയില്‍ യാരിസ് ഏറ്റിവ് മാത്രമാണ് ടൊയോട്ടയ്ക്ക് മുതല്‍ക്കൂട്ടായുള്ളത്. ടൊയോട്ട എത്തിയോസ് ഒരു കാലത്ത് ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്നെങ്കിലും, പുതിയ കോമ്പാക്ട് സെഡാനുകളുടെ വരവ് മോഡലിന്റെ പ്രചാരത്തെ സാരമായി ബാധിച്ചു.