
കൊല്ലം: ഗര്‍ഭിണിയേയും കൊണ്ട് പോയ വാഹനം തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറഞ്ഞു. ആറ്റിങ്ങള്‍ സ്വദേശിയായ ശ്യാംജിത്തും ഗര്‍ഭിണിയായ ഭാര്യ ദീപയ്ക്കും നേരെയാണ് ഹര്‍ത്താല അനുകൂലികളുടെ അതിക്രമമുണ്ടായത്. കൊല്ലം പള്ളിമുക്കില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഹര്‍ത്താലിന്റെ വിളംബര ജാഥ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം. വാഹനം തടഞ്ഞിട്ട ശേഷം ാസില് അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ശ്യാംജിത്ത് വാര്‍ത്താ ചാനലിനോട് പറഞ്ഞു.






