
ഇനി ദുബായ് പോലീസിന്റെ സഞ്ചാരം പറക്കും ബൈക്കുകളിലായിരിക്കും. ദുബായ് പോലീസിന്റെ ഓരോ പരീക്ഷണങ്ങളും വാഹന പ്രേമികളുടെ സങ്കല്പങ്ങളും അപ്പുറത്താണ്. വാഹന പ്രേമികള്‍ക്ക് ദുബായ് പോലീസ് ഒരു വിസ്മയം തന്നെയാണ് എന്നു വേണം പറയാന്‍.
ദുബായിയില്‍ വച്ചുനടക്കുന്ന 2017 ജിടെക്സ് ടെക്നോളജി ഷോയിലാണ് പറക്കും ബൈക്ക് അവതരിച്ചിരിക്കുന്നത്. ദുബായ് പോലീസിനായി റഷ്യന്‍ കമ്പനി ഹോവര്‍ സര്ഫാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പൊലീകാരനെ വഹിച്ച് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ ഈ ബൈക്കിന് സാധിക്കും. ഡ്രോണിന്റെ മാതൃകയിലുള്ള ഈ ബൈക്ക് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. സ്കോര്പിയോണ് എന്ന പേരിലാണ് ഈ ബൈക്ക് അറിയപ്പെടുക. അടുത്ത വര്‍ഷത്തോടെയായിരിക്കും ഈ ബൈക്ക് ദുബായ് പോലീസിന്റെ ഭാഗമാവുക.






