വോഡാഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയുമായി സഹകരിച്ച് ക്യാഷ്ബാക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ഐടെല്‍ ഹാന്‍സെറ്റ് വാങ്ങുമ്ബോള്‍ 900 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഓഫര്‍ ഒക്ടോബര്‍ 31 വരെയാണ് ലഭിക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കും ഈ ഓഫര്‍ ലഭ്യമാകും.
900 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കണമെങ്കില്‍ 18 മാസം നിങ്ങള്‍ 100 രൂപയ്ക്ക് കൃത്യമായും റീച്ചാര്‍ജ്ജ് ചെയ്യണം. എന്നാല്‍ നിങ്ങള്‍ക്ക് 50 രൂപ വീതം ഓരോ മാസവും ക്യാഷ്ബാക്ക് ലഭിക്കും. അങ്ങനെ മുഴുവനായി 900 രൂപ കിട്ടുന്നു. പുതിയ ഫീച്ചര്‍ ഫോണിന്റെ ഏറ്റവും മികച്ച വിലകളാണ് ഇത്. 800 രൂപ മുതലാണ് ഇന്റലിന്റെ ഫീച്ചര്‍ ഫോണുകളുടെ വിലകള്‍ ആരംഭിക്കുന്നത്. it2130, it2131, it2180, it5020, it5040, it5060, it5231, it5232, it5233, it5320, it5331, it5600, it5602, it5611, it5613, it5622, it7100 എന്നി ഫീച്ചര്‍ ഫോണുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.






