
ജിയോ ഫോണ്‍ ആദ്യ ഘട്ട പ്രീ ബുക്കിങ്ങ് ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു. എന്നാല്‍ രണ്ടാം ഘട്ട പ്രീ ബുക്കിങ്ങ് ദീപാവലിക്കു ശേഷം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആദ്യ ബുക്കിങ്ങിലെ ആറു മില്ല്യന്‍ ഫോണുകള്‍ വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ട്.
1500 രൂപയ്ക്കായിരുന്നു ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നത്. പ്രീ-ബുക്കിങ്ങ് സമയത്ത് 500 മാത്രം നല്കി ഫോണ്‍ ബുക്ക് ചെയ്താല്‍ മതി. 1500 രൂപ നിങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിനുളളില്‍ തന്നെ തിരിച്ചു നല്‍കുന്നതാണ്. അതേസമയം, ജിയോ ഫോണിന്റെ രണ്ടാം ഘട്ട ബുക്കിങ്ങില്‍ കുറച്ചു വ്യത്യാസം ഉണ്ട്. റീഫണ്ട് സ്കീമില്‍ കമ്ബനി കൂടുതല്‍ ഇളവ് നല്‍കിയിട്ടുണ്ട്. കമ്ബനിയുടെ പുതിയ സ്കീം പ്രകാരം ജിയോ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷം തന്നെ ഫോണ്‍ തിരികെ നല്കിയാല് 500 രൂപ റീഫണ്ട് നല്‍കുന്നതാണ്. ഇതിനായി 1500 രൂപയ്ക്ക് ആ വര്‍ഷം റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.
1500 രൂപയ്ക്ക് ഒരു വര്‍ഷം റീച്ചാര്‍ജ്ജ് ചെയ്താല്‍ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം തന്നെ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. അതു പോലെ തന്നെ രണ്ടാം വര്‍ഷം ഫോണ്‍ തിരിച്ചു നല്കിയാല് ഉപഭോക്താവിന് 1000 രൂപ തിരികെ നല്‍കും. അങ്ങനെ മൂന്നാം വര്‍ഷം മുഴുവന്‍ തുകയായ 1500 രൂപയും തിരികെ നല്‍കും. 2.5 ഇഞ്ച് വിജിഎ ഡിസ്പ്ലേ, 2000എംഎഎച്ച് ബാറ്ററി, മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍, യുഎസ്ബി പോര്‍ട്ട് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.






