
കൊച്ചി: കൊച്ചി ചെറായിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പറയകാട് മൂലേക്കടവ് പാലത്തിനടുത്ത് കാക്കനാട് വീട്ടില്‍ പവനനെ ( 58) (റവന്യു വകുപ്പ് റിട്ടയേര്‍ഡ് പെന്‍ഷനര്‍) തൂങ്ങിമരിച്ച നിലയിലും മകന് മനോജിനെ (22) കഴുത്തറത്ത നിലയിലും വീട്ടിനുള്ളില്‍ ഇന്ന് രാവിലെ കണ്ടെത്തി.
പവനന്റെ ഭാര്യ ലതിക മറ്റൊരു മകനും കൂടി രാവിലെ ആലുവയില്‍ പോയ സമയത്താണ് സംഭവം. കൈതാരം വൊക്കേഷണല്‍ ഹയര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് വിരമിച്ച അദ്ധ്യാപികയാണ് ലതിക. സൂരജാണ് മറ്റൊരു മകന്.
ചെറായി സ്വദേശികളായ ഈ കുടുംബം പറയകാട് താമസമാക്കിയിട്ട് രണ്ടു മാസമായിട്ടേയുള്ളൂ. പവനനെ ഫോണില്‍ കിട്ടാതെ വന്നപ്പോള്‍ പവനന്റെ സഹോദരന് തിരക്കിയെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്ത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതക കാരണം വ്യക്തമായിട്ടില്ല.






