
മുംബൈ: ആഫ്രിക്കന്‍ പോരാട്ടത്തില്‍ ഘാനയ്ക്ക് തകര്‍പ്പന്‍ ജയം. കന്നി ലോകകപ്പിനെത്തിയ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഘാന അണ്ടര്‍17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നത്. എറിക് എയ്യയും റിച്ചാര്‍ഡ് ഡാന്സോയുമാണ് ഘാനയുടെ ഗോളുകള്‍ നേടിയത്.
ശക്തരായ ഘാനയോട് പൊരുതിയാണ് നൈജര്‍ തോറ്റത്. ആദ്യാവസാനം പൊരുതിക്കളിച്ച ഘാനയെ നൈജര്‍ പ്രതിരോധവും ഗോളിയും സമര്‍ഥമായി തടഞ്ഞു. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഘാന ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലും ഘാനയ്ക്കു അനുകൂലമായ പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കളിയുടെ അവസാന നിമിഷം ഡാന്‍സോ നേടിയ സുന്ദരന്‍ ലോംഗ് റേഞ്ച് ഷോട്ടാണ് ഘാനയുടെ ലീഡ് രണ്ടായി ഉയര്‍ത്തിയത്. മത്സരത്തില്‍ ജയിച്ച ഘാനയ്ക്ക് ക്വാര്‍ട്ടറിലും മറ്റൊരു ആഫ്രിക്കന്‍ കരുത്തരായ മലിയോടാണ് ഏറ്റുമുട്ടേണ്ടത്.






