തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം. ആശുപത്രി മാനേജ്‌മെന്റുകളുടെ വിയോജിപ്പോട് കൂടിയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
നേഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിന് കൈമാറാന്‍ ലേബര്‍ കമ്മീഷണര്‍ തീരുമാനിച്ചു. ശിപാര്‍ശ കൈമാറുന്നതോടെ ശമ്പള വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കും. ഒക്‌ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന നടപ്പിലാക്കാനാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.






