
തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് അടച്ച് പൂട്ടി. സ്പെന്‍സര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഹൗസാണ് അടച്ച് പൂട്ടിയത്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി.
വരും ദിവസങ്ങളിലൂം നഗരത്തില്‍ സ്വകാര്യ മേഖലയിലും പരിശോധന കര്‍ശനമാക്കാനാണ് നീക്കമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.






