
കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി വമ്പന് തിരിച്ചു വരവിന് ഒരുങ്ങുന്നതിനിടെയാണ് ഐ.വി ശശിയെ മരണം കവര്ന്നത്. ബേണിങ് വെല്സ് എന്നായിരുന്നു ഈ ചിത്രത്തിന് പേരിട്ടത്. സിനിമയുടെ തിരക്കഥ തയ്യാറായി കഴിഞ്ഞിരുന്നു.
ഷൂട്ടിങിന്റെ പ്രാരംഭ പ്രവര്ത്തനത്തിനിടെയാണ് മരണം ഐ.വി ശശിയെ തേടി എത്തിയത്.ഡാം 999 എന്ന ചിത്രം ഒരുക്കിയ സോഹന് റോയിക്ക് ഒപ്പം ചേര്ന്ന് ചിത്രം ഒരുക്കാനായിരുന്നു ശശിയുടെ തീരുമാനം.
ബാഹുബലിക്കും മഹാഭാരതത്തിനും ശേഷം ഇന്ത്യന് സിനിമാ ലോകം കാണാന് ഒരുങ്ങുന്ന ഏറ്റവും വലിയ ചലച്ചിത്ര വിസ്മയത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഹിന്ദി, അറബ് ലോകത്തെ പ്രമുഖ നടീ നടന്മാരെ സിനിമയുടെ ഭാഗമാക്കി 33 ഭാഷകളില് ചിത്രം ഒരുക്കാനായിരുന്നു തീരുമാനം.
ബേണിങ് വെല്സ് എന്ന സിനിമ സിനിമാ മേഖലയെ മുഴുവന് മാറ്റിമറിക്കുമെന്ന വിശ്വാസം ഐ.വി ശശിക്ക് ഉണ്ടായിരുന്നു. മൂന്ന് വര്ഷത്തിന് മുന്പേ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകള് തുടങ്ങിയിരുന്നു. 2019 ഡിസംബറില് ചിത്രം തിയറ്ററുകളില് എത്തിക്കാനായിരുന്നു ലക്ഷ്യം.







Comments