
കോഴിക്കോട്: അന്തരിച്ച സംവിധായകന് ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന് രഞ്ജിത്ത്. ബന്ധുക്കള് സമ്മതിച്ചാല് കോഴിക്കോട്ട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാന് തയാറാണെന്ന് സര്ക്കാര് അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് അറിയിച്ചു.
ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു ഐ.വി.ശശിയുടെ അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെന്നൈ വടവളങ്ങിയിലെ വസതിയില് പൊതുദര്ശനത്തിന് വെച്ചിരിക്കുകയാണ്.







Comments