ചെന്നൈ: മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ഐ.വി ശശിക്ക് കലാകേരളം കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി. ഇന്നലെ രാവിലെ അന്തരിച്ച ഐ.വി ശശിയുടെ സംസ്കാരം പോരൂരിലെ ശ്മശാനത്തില്‍ നടന്നു.
ഐ.വി ശശിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാലിഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് രാവിലെ മുതല്‍ സിനിമാ - കലാരംഗത്ത് പ്രവര്ത്തിക്കുന്നവരടക്കമുള്ളവരുടെ ഒഴുക്കായിരുന്നു. നടന്മാരായ മോഹന്‍ലാല്‍, കമലഹാസന്, പഴയകാല നടി ശാരദ അടക്കമുള്ളവര്‍ ഇന്നലെ രാത്രി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ധിഖ് തുടങ്ങിയ പ്രമുഖര്‍ ഇന്ന് ശശിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലരയോടെ മൃതദേഹം പോരൂരിലെത്തിച്ചു. തുടര്‍ന്ന് മകന് അനി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.

Comments