ഞാന്‍ വിജയുടെ കട്ട ഫാന്‍, വിളിക്കാന്‍ കാത്തിരിക്കുന്നു; ആരാധന തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര
ഞാന്‍ വിജയുടെ കട്ട ഫാന്‍, വിളിക്കാന്‍ കാത്തിരിക്കുന്നു; ആരാധന തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര
Authored by Web Desk | Last updated: 26 Oct 2017, 9:45 AM | 1 min read
ബോളിവുഡും കടന്ന് ഹോളിവുഡില്‍ തിളങ്ങുകയാണ് ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര. പ്രിയങ്ക തന്റെ കരിയര്‍ തുടങ്ങിയത് വിജയുടെ നായികയായി തമിഴനിലൂടെയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം താനൊരു കട്ട വിജയ് ഫാനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. ട്വിറ്ററില്‍ ആരാധകരുമായി സംവിക്കവെയാണ് ആദ്യ നായകനോടുള്ള ആരാധന പ്രിയങ്ക തുറന്നു പറഞ്ഞത്.
വിജയ്ക്കൊപ്പം അഭിനയിക്കാന്‍ ഇനിയും അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്നും താരം പറഞ്ഞു. മെര്സലിനെപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയോട് ആരാധകന്റെ ചോദ്യം. വിജയോടൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന്, അത് തനിക്ക് ഏറെ ഇഷ്ടമാണെന്നും എന്നും വിജയുടെ വലിയ ആരാധികയാണ്് താനെന്നും പ്രിയങ്ക കുറിച്ചു.
2002ലാണ് വിജയും പ്രിയങ്കയും ഒന്നിച്ച, മജിത് സംവിധാനം ചെയ്ത തമിഴനെത്തിയത്.