
സുംബ എന്ന് കേള്‍ക്കുമെങ്കിലും ഇത് എന്താണെന്ന് ആര്‍ക്കും അറിയില്ല. സൂംബ ശരിക്കും ഡാന്‍സ് അല്ല, അതൊരു ഫിറ്റ്നസ് ഫോം ആണ്. ഒരുമണിക്കൂറില്‍ സൂംബയിലെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ പ്ലേ ചെയ്യും. ഡാന്‍സ് മൂവ്മെന്സിന് പകരം ഫിറ്റ്നസ് മൂവ്മെന്റ്സ് ആണ് സുംബയിലുള്ളത്. ഏത് പ്രായക്കാര്‍ക്കും സൂംബ ചെയ്യാം. ഫാസ്റ്റ് മൂവ്മെന്റ്സ് ആണ് സുംബയില്‍ ഉള്ളത്. ജിമ്മില്‍ സൈക്കിള്‍, നട്രെഡ്മില് എല്ലാം കൂടെ ചേര്‍ത്തുചെയ്യുന്ന ഒരു എഫക്റ്റ് ആണ് സുംബയില്‍ ഉള്ളത്.
തൊണ്ണൂറുകളില്‍ കൊളംബിയയിലാണ് സൂംബ തുടങ്ങുന്നത്. കൊളംബിയന്‍ എയറോബിക്സ് ഇന്റ്സ്ട്രക്റ്റര്‍ ആയിരുന്ന ആല്‍ബെര്‍ത്തോ പെരെസ് വളരെ യാദൃശ്ചികമായാണ് സൂംബയിലേയ്ക്ക് എത്തുന്നത്. ഒരു ട്രെയിനിങ് സെഷനിടയില്‍ അദ്ദേഹം സ്റ്റെപ്സ് മറന്നുപോയി. ആ സാഹചര്യത്തില്‍ തട്ടിക്കൂട്ടിയതാണ്. അവിടെ തൊണ്ണൂറുകളില്‍ പോപ്പുലര്‍ ആയി. കിഡ്സ് സുംബ, സ്വിമ്മിംഗ് പൂളില്‍ ചെയ്യുന്ന അക്വാ സുംബാ എന്നിങ്ങനെ ഉണ്ട്. മുട്ടിനൊക്കെ പ്രശ്നം ഉള്ളവര്‍ക്ക് നല്ലതാണ് അക്വാ സുംബ. മസില്‍സ് സ്ട്രോങ്ങ് ആവും. സാധാരണ സുംബയെക്കള് സ്ലോ ആണ്, പക്ഷെ നല്ല എഫക്റ്റീവാണ്. സ്ട്രോങ്ങ് ബയസ് സൂംബയുമുണ്ട്.
സൂംബ ചെയ്യുമ്പോള്‍ കാര്‍ഡിയോ ലെവല്‍ ആണ് ഇംപ്രൂവ് ആകുന്നത്. സ്റ്റെപ് കയറുമ്പോള്‍, ഓടുമ്പോള്‍ ഒക്കെയുള്ള സ്റ്റാമിന കൂടും. ഇടയ്ക്കു പത്തോ പതിനഞ്ചോ സെക്കന്റ്സ് ബ്രേക് ഒഴികെ ഒരുമണിക്കൂര്‍ തുടര്‍ച്ചയായിട്ടാണ് വര്‍ക്ക് ഔട്ട് ചെയ്യുന്നത്. വാം അപ്പില്‍ തുടങ്ങി സ്ട്രെച്ച് ചെയ്ത് കൂള്‍ ചെയ്ത് അവസാനിപ്പിക്കും. റിലാക്സിങ് മെത്തേഡ് ആണ് സൂംബ. ഫിറ്റ്നസ്സ് ആണ് സുംബയുടെ റിസള്‍ട്ട്. നല്ല ഭക്ഷണം കഴിച്ച് സൂംബ ചെയ്യുമ്പോഴാണ് അതിനു ഫലമുണ്ടാകുന്നത്. ഷുഗര്‍, കൊളസ്ട്രോള്‍ എല്ലാം നോര്‍മല്‍ ആയി, സ്റ്റെപ് കയറുമ്പോഴുള്ള ബുദ്ധിമുട്ടുകളുമൊക്കെ സുംബ കൊണ്ട് മാറി കിട്ടും.






