ചെന്നൈ: തമിഴ് നടന് വിജയ് നായകനായ ചിത്രം മെര്‍സലിന്റെ തെലുങ്ക് പതിപ്പായ അദിരിന്ദിയുടെ റിലീസിങ് ഇപ്പോള്‍ പ്രതിസന്ധിയില്‍. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കൊടുക്കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളായ ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്ക്കെതിരെ കടുത്ത വിമര്‍ശനത്തില്‍ ഉയര്‍ന്ന പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സീനുകള്‍ ഒഴിവാക്കിയ ശേഷവും സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിനിമയില്‍ക്കൂടി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. ജിഎസ്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പിന്‍വലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.




