
ആദ്യരാത്രി അടക്കം സ്വകാര്യ വീഡിയോകള് ചിത്രീകരിച്ച മൊബൈല് ഫോണ് നഷ്ടപ്പെട്ട മലയാളി ദമ്പതികളെക്കുറിച്ചുള്ള വാര്ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആദ്യ രാത്രിയിലെ ലൈംഗികബന്ധം അടക്കം ചിത്രീകരിച്ച മൊബൈല് ഫോണ് ഹണിമൂണ് യാത്രയ്ക്കിടെയാണ് ദമ്പതികളുടെ കയ്യില് നിന്ന് നഷ്ടപ്പെട്ടത്. ഡല്ഹി വിമാനത്താവളത്തില് വച്ചാണ് മൊബൈല് ഫോണ് നഷ്ടപ്പെട്ടത്.
ഫോണ് ഭര്ത്താവിന്റെ കയ്യലുണ്ടാകുമെന്ന് ഭാര്യയും ഭാര്യയുടെ കയ്യിലുണ്ടാകുമെന്ന് ഭര്ത്താവും കരുതുകയായിരുന്നു. ഒടുവില് പരസ്പരം ചോദിച്ചപ്പോഴാണ് ഫോണ് നഷ്ടപ്പെട്ടുവെന്ന വിവരം ഇരുവരും അറിയുന്നത്. രണ്ടു പേരും തമ്മിലുള്ള ഇരുപതോളം ലൈംഗിക വീഡിയോകള് ഫോണിലുണ്ടായിരുന്നു. ദമ്പതികളുടെ സ്വകാര്യ വീഡിയോകള് ഫോണിലുണ്ടെന്ന് അറിഞ്ഞതോടെ പോലീസും പുലിവാല് പിടിച്ചു.
മൊബൈല് ഫോണ് നഷ്ടപ്പെട്ടുവെന്നറിഞ്ഞ് ഭാര്യ, ഭര്ത്താവിനോട് കയര്ത്തു സംസാരിച്ചിരുന്നു. ഭര്ത്താവും തിരിച്ച് കയര്ത്തതോടെ ഇരുവരും തമ്മില് വിമാനത്താവളത്തില് വച്ച് കശപിശയായി. ദമ്പതികള് തമ്മില് തര്ക്കം മൂത്തതോടെ പോലീസ് ഇടപെട്ടു. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിന്റെ കഥ പോലീസ് അറിഞ്ഞത്. ഫോണ് കിട്ടുന്നവര് അത് തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്കാമെന്നും ദമ്പതികള് മെസേജ് അയച്ചിരുന്നു.
എന്നാല് ദമ്പതികള്ക്ക് ഒടുവില് ആശ്വാസമായി ഫോണ് തിരികെ ലഭിച്ചു. അവര് ഹണിമൂണിന് പോയ ടാക്സിയുടെ സീറ്റിന്റെ ഇടയില് കുടുങ്ങി കിടക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില് ഫോണ് കാറില് നിന്നും കണ്ടെത്തി. എന്നാല് സ്വകാര്യ വീഡിയോകള് പോലീസ് കണ്ടുവോ എന്ന സംശയം മാത്രമാണ് ബാക്കി.







Comments