ഭുവനേശ്വര്‍: തൂക്കുപാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണ് രണ്ട് യുവതികള്‍ മരിച്ചു. ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍ നിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടം.
ആന്ധ്ര സ്വദേശി ഇ. ജ്യോതി (27) വിസിയനഗരം സ്വദേശി എസ്. ശ്രീദേവി (23) എന്നിവരാണ് മുങ്ങി മരിച്ചത്. പാറയെ പിന്നിലാക്കി ദൃശ്യങ്ങള്‍ പകര്‍ത്തവെ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. സമയത്ത് പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും പാടുപെട്ടുവെന്ന് രായഗഡ പോലീസ് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ ആര്.കെ. പത്രോ പറഞ്ഞു. നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും കൂടിയാണ് മൃതദേഹങ്ങള്‍ കരയ്ക്കേത്തിച്ചത്.

Comments