
എബ്രിഡ് ഷൈന്‍ നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു ബോളിവുഡില്‍ റീമേയ്ക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. രോഹിത് ഷെട്ടിയാകും ചിത്രം ഹിന്ദിയില്‍ ഒരുക്കുക. നിവിന്‍ പോളി അവതരിപ്പിച്ച ബിജു പൗലോസായി അജയ് ദേവ്ഗണ്‍ എത്തും.
#BreakingNews #Exclusive #BlockbusterDirRohitShetty & #AjayDevgn 's #Singham3 will be remake of #Malayalam hit #ActionHeroBiju Stay tuned! pic.twitter.com/vzgoVzsJm8
— Atul Mohan (@atulmohanhere) October 26, 2017
നേരത്തെ സൂര്യ അഭിനയിച്ച സിങ്കം പതിപ്പ് റീമേയ്ക്ക് ചെയ്യാനായിരുന്നു രോഹിത്തിന്റെ പദ്ധതി. സിങ്കം 3 എന്ന പേരില്‍ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. മുമ്പ് സിങ്കം ഹിന്ദിയില്‍ റീമേയ്ക്ക് ചെയ്തപ്പോഴും ഈ കൂട്ടുകെട്ട് തന്നെയാണ് ഒന്നിച്ചത്. എന്നാല്‍ ഇപ്പോള്‍ സിങ്കം 3 എന്ന പേരില്‍ ആക്ഷന്‍ ഹീറോ ബിജുവും കൂടി ഉള്‍പ്പെടുത്തിയാകും പുതിയ ചിത്രമെന്ന് ടീം അറിയിച്ചു.






