
വില്ലന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരേ ആക്രമണം. മദ്യലഹരിയിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.ആറ് പേരേ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ സെക്കന്റ് ഷോ കാണാനെത്തിയ 10 അംഗ സംഘത്തില്‍ പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത്.സുഹൃത്തിന്റെ സല്‍ക്കാരവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്നു യുവാക്കളെന്നാണ് സൂചന.
ഇവരിലൊരാള്‍ തീയറ്ററിനുള്ളില്‍ ഛര്‍ദ്ദിച്ചു.ജീവനക്കാര്‍ ഇത് ചോദ്യം ചെയ്യുകയും ഇവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍,തീയറ്ററിന്റെ പ്രോജക്ടര്‍ റൂമിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും,കസേരകളും,ഗ്ളാസും തകര്‍ക്കുകയും ചെയതു. ആറ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തീയറ്റര്‍ ആക്രമിച്ചതിനും പോലീസുകാരെ കയ്യേറ്റം ചെയ്തതിനും യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.






