
പാരിസ്: ബാഡ്മിന്റണില്‍ വിജയം തുടര്‍ച്ചയാക്കി ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്. ജപ്പാനീസ് താരത്തെ തോല്പിച്ച് ശ്രീകാന്തിന് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടവും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ എട്ടാം സീഡായ ശ്രീകാന്ത് സീഡില്ലാ താരമായ ജപ്പാന്റെ കെന്റ നിഷിമോട്ടയെ ആധികാരികമായാണ് തോല്പിച്ചത്.
ആദ്യ ഗെയിം 21-14ന് സ്വന്തമാക്കിയ ശ്രീകാന്ത് 21-13ന് രണ്ടാം ഗെയിമും കിരീടവും സ്വന്തമാക്കി. വെറും 35 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്. ഈ വര്‍ഷം ശ്രീകാന്ത് നേടുന്ന നാലാാമത്തെ കിരീടമാണിത്. ഈ വര്‍ഷം ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഡെന്മാര്ക്ക് ഓപ്പണ്‍ കിരീടങ്ങള്‍ ഇന്ത്യന്‍ താരം സ്വന്തമാക്കിയിരുന്നു.






