സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇന്‍ട്രൂഡര്‍ 150 വരുന്നു
സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇന്‍ട്രൂഡര്‍ 150 വരുന്നു
Authored by Web Desk | Last updated: 30 Oct 2017, 8:11 PM | 1 min read
അവഞ്ചറിനോട് മത്സരിക്കാന്‍ ബജറ്റ് ക്രൂയിസറുമായി സുസൂക്കി വരികയാണ്. ഏറെ പ്രതീക്ഷയോടെ സുസൂക്കി അണിനിരത്താനിരിക്കുന്ന പുതിയ ഇന്‍ട്രൂഡര്‍ 150 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത മാസം നവംബര്‍ 7 ന് മുമ്ബ് ഇന്‍ട്രൂഡര്‍ 150 യെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കും. ഇന്‍ട്രൂഡര്‍ ശ്രേണിയിലെ വമ്ബന്മാരില്‍ നിന്നും കടമെടുത്ത ഡിസൈന്‍ തത്വമാണ് ഇന്‍ട്രൂഡര്‍ 150 യ്ക്ക് ലഭിച്ചിട്ടുള്ളതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
ഫ്ളോയിംഗ് ഫ്യൂവല്‍ ടാങ്ക് ഡിസൈനാണ് ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈന്‍ വിശേഷങ്ങളില്‍ പ്രധാനം. സുസൂക്കിയുടെ സിഗ്നേച്ചര്‍ ഹെഡ്ലാമ്ബും പുതിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്. സ്പോര്‍ടി മസ്കുലാര്‍ ഫ്യൂവല്‍ ടാങ്ക്, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്ബ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയ്ക്ക് ഒപ്പം ഡ്യൂവല്‍ പോര്‍ട്ട് എക്സ്ഹോസ്റ്റും ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈനിനെ എടുത്തു കാണിക്കുന്നു.