
ന്യൂഡല്‍ഹി: സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ഡല്‍ഹിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ ആനി രാജയെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ച മുതലാണ് കട്പുത്തലി കോളനിയിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിക്കം തുടങ്ങിയത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.






