
ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ വിഷയത്തില്‍ വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി. കായല്‍ ഇനിയും നികത്തുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. ബാക്കിയുള്ള സര്‍ക്കാര്‍ വഴിയും നേരത്തെ ചെയ്തതുപോലെ ഇനിയും ചെയ്യും. 42 പ്ലോട്ടുകള്കൂടി ബാക്കിയുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ തോമസ് ചാണ്ടി വേദി പങ്കിട്ടിരുന്നു. കായല്‍ കയ്യേറ്റം കാണിച്ച് തന്നാല്‍ രാജിവയ്ക്കാമെന്ന തന്റെ വെല്ലുവിളി രമേശ് ചെന്നിത്തല പോലും ഏറ്റെടുത്തില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.






