
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സ്വന്തമായി വെബ്സൈറ്റ് എത്തുന്നു. വെബ്സൈറ്റ് നിര്‍മ്മിക്കുന്ന നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മേല്‍നോട്ടചുമതല വഹിക്കുന്ന സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ വ്യക്തമാക്കി.
ഓരോ സ്റ്റേഷന്റെയും സമഗ്രമായ വിവരം വെബ്സൈറ്റിലുണ്ടാകും. സ്റ്റേഷന്റെ അധികാരപരിധി, സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെട്ട ഫോണ്‍ നമ്പരും, മെയില്‍ ഐഡി, ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഹൈല്‍പ്ലൈന്‍ നമ്പരുകള്‍ തുടങ്ങിയവയെല്ലാം സൈറ്റില്‍ ഉള്‍പ്പെടുത്തും.
ഓണ്‍ലൈനായി പരാതി നല്‍കാനും പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയാനും സംവിധാനമൊരുക്കും. കുറ്റകൃത്യം തടയാനായി ദേശീയതലത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസിന് പുറമേയാണ് ഓരോ സ്റ്റേഷനിലും പ്രത്യേക വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്.






