
മുംബൈ : വായ്പ- നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ച് എസ്.ബി.ഐ. ഒരു വര്‍ഷത്തെ വായ്പ നിരക്കിലാണ് കുറവ് വരുത്തിയത്. 10 മാസത്തിനിടെ ആദ്യമായാണ് എസ്.ബി.ഐ നിരക്ക് കുറയ്ക്കുന്നത്.
മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും 7.95 ആയാണ് കുറച്ചത്. അതേസമയം, സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശയില്‍ 25 ബേസിസ് പോയിന്റ് കുറവു വരുത്തി.
രാജ്യത്ത് നോട്ട് നിരോധത്തെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ജനുവരിയില്‍ വായ്പാ നിരക്ക് കുറച്ചിരുന്നു.






