ഗ്ലാമറസായാല്‍ അവസരങ്ങള്‍ തേടിയെത്തുമെന്ന് നിവിന്റെ നായിക; പവന് കല്ല്യാണ്‍, ഗോപിചന്ദ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വിളി പിന്നാലെ
ഗ്ലാമറസായാല്‍ അവസരങ്ങള്‍ തേടിയെത്തുമെന്ന് നിവിന്റെ നായിക; പവന് കല്ല്യാണ്‍, ഗോപിചന്ദ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വിളി പിന്നാലെ
Authored by Web Desk | Last updated: 03 Nov 2017, 12:43 PM | 1 min read
കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി വേഷമിട്ടാണ് അനു ഇമ്മാനുവല്‍ മലയാള സിനിമാലോകത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അനു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ പോയി. അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന ശേഷം 2016 ല്‍ റിലീസായ ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയായി അനു തിരിച്ചു വന്നു.
പക്ഷേ ഇപ്പോള്‍ മലയാളത്തേക്കാള്‍ അനുവിന് തിരക്ക് തെലുങ്കിലാണ്. മലയാളത്തില്‍ വെറും രണ്ടുസിനിമകള്‍ മാത്രം അഭിനയിച്ച അനുവിന് തെലുങ്കിലും കൈനിറയെ ചിത്രങ്ങളാണ്.അനു അഭിനയിക്കുന്നത് മുന്‍നിര നടന്മാരോടൊപ്പമാണ്. പവന് കല്ല്യാണും അല്ലു അര്‍ജുനും വിശാലും ഇപ്പോള്‍ ഗോപിചന്ദുമുണ്ട്. ശരിക്കും ഒരു മുന്‍നിരക്കാരിയായി മാറിക്കഴിഞ്ഞു മലയാള സിനിമ ശ്രദ്ധിക്കാതെപ്പോയ അനു. മലയാളത്തിലേതു പോലെ ആദ്യം അവസരങ്ങള്‍ കുറവായിരുന്നെങ്കിലും ാമറസായതോടെയാണ് അവസരങ്ങള്‍ തേടിയെത്തിയത്. വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും സിനിമയില്‍ ാഗ്ലാമറസാകുന്നതില് തെറ്റില്ലെന്ന് അനു പ്രതികരിച്ചിരുന്നു.
തെലുങ്കിലെ വമ്പന്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്നും അനു പറയുന്നു. തെലുങ്കിലെ സൂപ്പര്‍ പവര്‍ സ്റ്റാര്‍ പവന് കല്ല്യാണിനൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ ശരിക്കും വിറച്ചിരുന്നുവെന്ന് അനു പറയുന്നു. പവന് സാറിനൊപ്പമുള്ള ആദ്യ ദിവസത്തെ ഷൂട്ടിങ് സമയത്ത് ഞാന്‍ ശരിക്കും പേടിച്ചാണ് നിന്നത്. അതൊരു റൊമാന്റിക് സീനായിരുന്നു.ഞാന്‍ ഡയലോഗൊക്കെ മനപ്പാഠമാക്കിയാണ് എത്തിയത്. എന്നാല്‍, അദ്ദേഹത്തെ കണ്ടതോടെ ഞാന്‍ പറയേണ്ട ഡയലോഗൊക്കെ മറന്നു. പക്ഷേ, അദ്ദേഹം കൂളായ ഒരു വ്യക്തിയായിരുന്നു. ഒരുപാട് തമാശകളും പറയും. അദ്ദേഹത്തിനൊപ്പം നില്ക്കുമ്പോള് അനുഗ്രഹിക്കപ്പെട്ട ഒരു അനുഭവമാണെന്നും അനു പറഞ്ഞു.