
ബജാജ് ഓട്ടോയുടെ പള്‍സര്‍ NS200 എബിഎസ് പതിപ്പ് വിപണിയിലെത്തി. 1.09 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ NS200 എബിഎസിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലുമാണ് പുതിയ പള്‍സര്‍ NS200 എബിഎസിനെ ബജാജ് ലഭ്യമാക്കുക. തുടര്‍ന്ന് രാജ്യത്തുടനീളം മോഡലിനെ നല്‍കാനുള്ള നീക്കത്തിലാണ് ബജാജ് എന്നാണ് റിപ്പോര്‍ട്ട്.
വൈല്‍ഡ് റെഡ്, മിറെയ്ജ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക് എന്നീ മുന്ന് നിറഭേദങ്ങളിലാണ് ബജാജ് പള്‍സര്‍ NS200 എബിഎസ് ലഭ്യമാവുക. സിംഗിള്‍ ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തെ പള്‍സര്‍ NS200 എബിഎസിന്റെ ഫ്രണ്ട് വീലിലാണ് ബജാജ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം മികവേറിയ ബ്രേക്കിംഗിന് വേണ്ടിയുള്ള വലുപ്പമേറിയ 300 mm ഫ്രണ്ട് ഡിസ്ക്കും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിച്ചിട്ടുണ്ട്. മസ്കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ഷാര്‍പ് ഹെഡ്ലാമ്ബോടെയുള്ള അഗ്രസീവ് ഡിസൈന്‍, എഞ്ചിന് കൗള്‍, സ്റ്റെപ്-അപ് സീറ്റുകള്‍, സിഗ്നേച്ചര്‍ പള്‍സര്‍ എല്‍ഇഡി ടെയില്‍ ലാമ്ബ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.
ടിവിഎസ് അപാച്ചെ 200 4V, യമഹ FZ25 എന്നീ മോട്ടോര്‍സൈക്കിളുകളോടാണ് പള്‍സര്‍ NS200 എബിഎസ് മത്സരിക്കുക. ബജാജ് പള്‍സര്‍ NS200 ABS ന്റെ പവര്‍ഹൗസ് എന്നു പറയുന്നത് 199.5 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് . 23.17 bhp കരുത്തും 18.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്.






