
മനുഷ്യന് ലോകാവസാനം എണ്ണിത്തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി ഇത്തരത്തില്‍ നിരവധി വാര്‍ത്തകളും വരാറുണ്ട്. പല സ്ഥലങ്ങളിലും ലോകാവസാനത്തിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏറ്റവും പുതുതായി പുറത്ത് വന്നിരിക്കുന്ന ലോകാവസാനത്തിന്റെ സൂചന വരുന്നത് കേരളത്തില്‍ നിന്നാണ്. തൃശൂരിലുള്ള വടക്കുംനാഥ ക്ഷേത്രത്തിലാണ് ഇത് സൂചിപ്പിക്കുന്ന ഒരു ശിലയുള്ളത്.
ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടില്‍ പ്രവേശിക്കുന്ന എല്ലാവര്ക്കും ഇത് കാണുവാന്‍ സാധിക്കും. വടക്കുംനാഥക്ഷേത്രത്തിന് ചുറ്റുമായുള്ള കൂറ്റന്‍ മതിലായ ആനപ്പള്ള മതിലില്‍ നാല് ഗോപുരങ്ങളാണുള്ളത്. ഇതില്‍ നാല് ഗോപുരങ്ങള്‍ക്കും ആനവാതിലുകളും ഉണ്ട്. ഇതില്‍ പടിഞ്ഞാറു വശത്തുള്ള വാതില്‍ കടന്ന് അകത്തു കടന്നാല്‍ ഒരു ശില കാണുവാന്‍ സാധിക്കും. കലിശീല എന്നറിയപ്പെടുന്ന ശിലയാണ് ലോകാവസാനത്തിന്റെ സൂചനയായി പ്രഖ്യാപിക്കുന്നത്. ഇത് ഓരോ ദിവസവും വളര്‍ന്നു വരുന്നുവെന്നാണ് വിശ്വാസം. ഇത് വളര്‍ന്ന് ക്ഷേത്ര ഗോപുരത്തിന്റെ അത്രയും വളര്‍ന്നാല്‍ ലോകാവസാനമെന്നാണ് കരുതുന്നത്.
തൃശൂര്‍ നഗരമധ്യത്തില്‍ 20 ഏക്കര്‍ വിസ്തൃതിയില്‍ നാല് ഗോപുരങ്ങളുടെ സുരക്ഷയിലാണ് വടക്കുംനാഥ ക്ഷേത്രം നിലകൊള്ളുന്നത്.






