
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരന് 2 (2.0) റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് ആയ രാജു മഹാല്‍നിഗം ആണ് ചിത്രം അടുത്ത വര്‍ഷം ജനുവരി 15 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. രജനി നായകനാകുന്ന യന്തിരന് 2വില്‍ അക്ഷയ് കുമാര്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. 450 കോടി മുതല്‍മുടക്കുമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്സണ് ആണ് നായിക.
ജുറാസിക് പാര്‍ക്, അയണ്മാന്, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ട്രാന്‍സ്ഫോര്‍മേഴ്സ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ ഡയറ്കടര്‍ കെന്നീ ബേറ്റ്സ് ആണ് യന്തിരന് 2വിന്റെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളില്‍ ആണ് ചിത്രം റിലീസിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നത്.






