
വെളളിത്തിരയിലെത്തിയിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന് ജയ്. ഇതിന് ജയ് നന്ദി പറഞ്ഞിരിക്കുന്നത് ദളപതി വിജയ്യോടാണ്. തന്നെ വിശ്വസിച്ചതിനും വിജയ്ക്കൊപ്പം അഭിനയിക്കാന്‍ നല്ലൊരു അവസരം തന്നതിനുമാണ് ജയ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ്ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. വിജയ് ഇല്ലായിരുന്നുവെങ്കില്‍ സിനിമയില്‍ താന്‍ എത്തില്ലായിരുന്നുവെന്നും ജയ് പറയുന്നു.
2002 ല്‍ വിജയ് നായകനായ 'ഭഗവതി' ചിത്രത്തിലൂടെയാണ് ജയ് സിനിമയിലേക്കെത്തുന്നത്. ചിത്രത്തില്‍ വിജയ്യുടെ അനിയന്റെ വേഷമാണ് ജയ് ചെയ്തത്. അതിനുശേഷം 2007 ല്‍ പുറത്തിറങ്ങിയ 'ചെന്നൈ 600028' ജയ് എന്ന നടനെ കൂടുതല്‍ ശ്രദ്ധേയമാക്കി. 2008 ല്‍ പുറത്തിറങ്ങിയ 'സുബ്രഹ്മണ്യപുരം' ആയിരുന്നു ജയ്യുടെ കരിയറിനെ മാറ്റിമറിച്ച ചിത്രം. 'ഗോവ' ആയിരുന്നു ജയ്യുടെ മറ്റൊരു ഹിറ്റ് ചിത്രം.
2013 ല്‍ ആറ്റ്ലിയുടെ 'രാജറാണി' ജയ്യുടെ കരിയറിലെ മറ്റൊരു മികച്ച ചിത്രമാണ്. ഇതിലെ സൂര്യ എന്ന കഥാപാത്രം ജയ്യെ ഏവരുടെയും പ്രിയപ്പെട്ടവനാക്കി. വെങ്കട്ട് പ്രഭുവിന്റെ 'പാര്‍ട്ടി' എന്ന ചിത്രത്തിലാണ് ജയ് ഇപ്പോള്‍ അഭിനയിക്കുന്നത്.







Comments