
കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. ഇതിന് മുന്‍പും പല പുതിയ സിനിമകള്‍ പ്രചരിപ്പിച്ചതിന് വിവാദമായ സൈറ്റാണ് തമിഴ് റോക്കേഴ്സ്.
ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചിത്രം നീക്കാനുള്ള ശ്രമം ആരംഭിച്ചു.






