
വിശാഖപട്ടണം: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന നടന് കമല്ഹാസന്റെ പ്രസ്താവനയ്ക്കെതിരെ ജന ജാഗരണ സമിതി. കമലിനെതിരെ വിശാഖപട്ടണത്ത് സംഘടന പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിനിടെ കമലിന്റെ കോലം കത്തിച്ചു. ഗ്രേറ്റര് വിശാഖപട്ടണം മുനിസിപ്പില് കോര്പ്പറേഷന്റെ എതിര് വശത്തുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഹിന്ദുക്കള് സിനിമ കണ്ടത് കൊണ്ടാണ് കമല്ഹാസന് താരമായതെന്ന് സംഘടയുടെ സംസ്ഥാന പ്രസിഡന്റ് കെ. വാസു പറഞ്ഞു. കമല് ഹിന്ദുക്കള്ക്കെതിരെ പ്രസ്താവന നടത്തുന്നത് ശരിയയല്ല. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ കമല്ഹാസന്റെ കയ്യില് തെളിവുണ്ടെങ്കില് അദ്ദേഹം അത് എന്.ഐ.എയ്ക്ക് കൈമാറണം. അല്ലാത്ത പക്ഷം കമല് പരസ്യമായി മാപ്പ് പറയണമെന്നും വാസു പറഞ്ഞു.
തമിഴ് വാരികയായ വികടനില് എഴുതുന്ന കോളത്തിലാണ് കമല്ഹാസന് ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട കമല്ഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഹിന്ദുമഹാസഭയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയില് മറുപടിയുമായി കമല് വീണ്ടും രംഗത്ത് വന്നിരുന്നു. ഹിന്ദുത്വ ശക്തികളെ ചോദ്യം ചെയ്യുന്നവരെ രാജ്യ വിരുദ്ധരാക്കും. ജയിലില് സ്ഥലമില്ലാത്തിനാലാണോ തന്നെ വെടിവച്ച് കൊല്ലണണെന്ന് പറഞ്ഞതെന്നും കമല് ചോദിച്ചു.







Comments