
പുതിയ അപ്പാച്ചെ 200 ന്റെ ഫ്യുവല്‍ ഇഞ്ചക്റ്റഡ് പതിപ്പിനെ ടിവിഎസ് പുറത്തിറക്കി. അപ്പാച്ചെ RTR 200 Fi4V എന്ന മോഡലിന് 1.07ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില. പുതിയ അപ്പാച്ചെ നിലവില്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് എത്തിച്ചിരിക്കുന്നത്.
പുതിയ എന്ജിനുള്പ്പെടുത്തി എന്നല്ലാതെ അപ്പാച്ചെ 200 ല്‍ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 197.75 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് ഈ ബൈക്കിന്റെ കരുത്ത്. 20.71 ബിഎച്ച്പിയും 18.1എന്‍എം ടോര്‍ക്കും നല്കുന്ന ഈ എന്‍ജിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സും ഇടംതേടിയിട്ടുണ്ട്. പുതിയ എന്‍ജില്‍ സങ്കേതികതയുടെ പശ്ചാത്തലത്തില്‍ മികവുറ്റ ഹാന്ഡ്ലിഗും ത്രോട്ടില്‍ റെസ്പോണ്‍സും അപാച്ചെ 200 Fi4V കാഴ്ചവെക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കേവലം 3.9 സെക്കന്‍ഡുകള്‍ മാത്രം മതി പുതിയ അപാച്ചെ 200 Fi4V പതിപ്പിന് പൂജ്യത്തില്‍നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ബൈക്ക് പ്രാപ്തമാണ്.






