
ഹോണ്ട ഗ്രാസിയ ഇന്ത്യന്‍ വിപണിയിലെത്തി. 57,827 രൂപ (ഡല്‍ഹി എക്സ് ഷോറൂം) ആണ് പുതിയ ഹോണ്ട ഗ്രാസിയ സ്കൂട്ടറിന്റെ വില. എസ്ടിഡി, അലോയ്, ഡിഎല്‍എക്സ് വേരിയന്റുകളിലാണ് ഹോണ്ട ഗ്രാസിയ ലഭ്യമാവുക.
സ്കൂട്ടറിന്റെ ബുക്കിംഗ് ഹോണ്ട നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2000 രൂപയാണ് ഹോണ്ട ഗ്രാസിയയുടെ ബുക്കിംഗ് തുക. പുത്തന്‍ ഗ്രാസിയകളുടെ വിതരണം ഇന്ന് മുതല്‍ ഹോണ്ട ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആക്ടിവ 125 സ്കൂട്ടറില്‍ ഒരുങ്ങുന്ന 124.9 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹോണ്ട ഗ്രാസിയയും അണിനിരക്കുന്നത്. 6,500 rpm ല്‍ 8.52 bhp കരുത്തും 5,000 rpm ല്‍ 10.54 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.
ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റാണ് ഗ്രാസിയയുടെ പ്രത്യേകത. ഇന്ത്യന്‍ സ്കൂട്ടറുകളില്‍ ഇതാദ്യമായാണ് ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റ് ഒരുങ്ങുന്നത്. 5.3 ലിറ്ററാണ് പുത്തന്‍ സ്കൂട്ടറിന്റെ ഇന്ധനശേഷി. 190 mm ഡിസ്ക് ബ്രേക്കോട് കൂടിയാണ് ഗ്രാസിയ ടോപ് വേരിയന്റ് എത്തുക. അതേസമയം ബേസ് വേരിയന്റ് ഗ്രാസിയയില്‍ 130 mm ഡ്രം ബ്രേക്കാണ് ഒരുങ്ങുന്നത്.






