
ഐശ്വര്യ റായിയുടെ മോശം ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ പരസ്യമായി താക്കീത് ചെയ്ത് ഭര്‍ത്താവ് അഭിഷേക് ബച്ചന്. ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മനീഷ് മല്‍ഹോത്രയോട് യാത്ര പറഞ്ഞ് കാറിന്റെ മുന്‍സീറ്റിലേയ്ക്ക് ഐശ്വര്യ റായി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐശ്വര്യയുടെ ചിത്രം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഡ്രൈവിങ്ങ് സീറ്റിലിരുന്ന അഭിഷേക് ബച്ചന് ഉടന്‍ തന്നെ ഫോട്ടോഗ്രാഫറെ അടുത്തേക്ക് വിളിച്ച് പരസ്യമായി ശകാരിക്കുകയായിരുന്നു. ചിത്രം ക്യാമറയില്‍ നിന്ന് നീക്കം ചെയ്യാന്‍ അഭിഷേക് ഫോട്ടോഗ്രാഫറോട് ആവശ്യപ്പെടുകയും ചെയ്തു. പരസ്യമായി താക്കീതു ചെയ്യുന്ന വീഡിയോ ഉള്‍പ്പെടെയാണ് പുറത്തെത്തിയിരിക്കുന്നത്.
അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന ഐശ്വര്യയെ വെറുതെ വിടാന്‍ ആളുകള്‍ തയാറാകുന്നില്ലെന്ന് അടുത്തിടെ അഭിഷേക് ബച്ചന് തുറന്നടിച്ചിരുന്നു.






